ദേശീയപാത തുറക്കില്ലെന്ന് കുക്കികൾ ; മോദിയുടെ സന്ദർശനം വെറുതെയായി

ഇംഫാൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിലൂടെ മണിപ്പുരിൽ സമാധാനം ഉണ്ടാവുമെന്ന കേന്ദ്ര സർക്കാരിന്റെ വാക്കുകൾ വെറുതെയായി.
ദേശീയപാത–2 ഗതാഗതത്തിനായി തുറന്നു നൽകില്ലെന്ന് കുക്കികൾ പ്രഖ്യാപിച്ചു. മോദിയുടെ സന്ദർശനത്തിന് തൊട്ടുമുന്പ് കുക്കികളുമായി ചർച്ച നടത്തിയ ആഭ്യന്തരമന്ത്രാലയം ദേശീയപാത തുറക്കാൻ തീരുമാനമായതായി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് മന്ത്രാലയം കുക്കികളുമായി കരാറും ഒപ്പിട്ടിരുന്നു. എന്നാൽ, മെയ്‌ത്തീ വിഭാഗവുമായി സമാധാന ധാരണയുണ്ടാകാതെ ദേശീയപാത തുറക്കാൻ അനുവദിക്കില്ലെന്നാണ് കുക്കികളുടെ നിലപാട്. കലാപത്തിന് തുടക്കമിട്ട 2023 മെയ്‌മുതൽ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. കലാപത്തിന് അറുതിയില്ലാത്ത സംസ്ഥാനത്തേക്ക് 27 മാസത്തിനുശേഷമാണ് മോദി തിരിഞ്ഞുനോക്കിയത്.
മോദിയുടെ സന്ദർശനത്തിനുശേഷവും മണിപ്പുരിൽ സംഘർഷങ്ങൾ തുടരുകയാണ്.









0 comments