കുംഭമേള ദണ്ഡിയാത്രപോലെ രാജ്യത്തെ ഒന്നിപ്പിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കുംഭമേളയോട് അനുബന്ധിച്ച ദുരന്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. കുംഭമേള രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്നും ദണ്ഡിയാത്ര പോലെ അത് രാജ്യത്തെ ഒന്നിപ്പിച്ചെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ അവകാശപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രസ്‌താവനയോട് പ്രതികരിക്കാൻ തന്നെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കർ ഓം ബിർള അനുവദിച്ചില്ല. കുംഭമേളയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്‌ജലി അർപ്പിക്കാൻപോലും പ്രധാനമന്ത്രി തയ്യാറായില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ ഉച്ചവരെ സഭാനടപടികൾ നിർത്തിവെച്ചു. തിക്കിലും തിരക്കിലുംപെട്ട് ജനുവരി 29ന് പ്രയാഗ്‌രാജിൽ 30 പേർക്കും ഫെബ്രുവരി 18ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.









0 comments