കണാതായ നാവികസേനാ ഉദ്യോഗസ്ഥൻ മുംബൈയിൽ മരിച്ച നിലയിൽ

മുംബൈ: കണാതായ നാവികസേനാ ഉദ്യോഗസ്ഥൻ മുംബൈയിൽ മരിച്ച നിലയിൽ. രാജസ്ഥാൻ സ്വദേശിയായ സൂരജ്‌സിംഗ് അമർപാൽസിംഗ് ചൗഹാൻ (33) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഈ മാസം ആദ്യം മുംബൈയ്ക്കടുത്തുള്ള മാതേരൻ ഹിൽ സ്റ്റേഷനിൽ ട്രക്കിങ്ങിനിടെയാണ് സൂരജിനെ കാണാതായത്.
സെപ്തംബർ 7നാണ് സൂരജ് മാതേരനിൽ ഭിവ്പുരി-ഗാർബെറ്റ് ട്രെക്കിംഗിനായി പോയത്. തുടർന്ന് കാണാതാവുകയായിരുന്നു. വീട്ടിൽ തിരിച്ചെത്താതായതോടെ വീട്ടുകാർ ദക്ഷിണ മുംബൈയിലെ കഫെ പരേഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൂരജിന്റെ ഫോൺ ഓഫായിരുന്നതിനാൽ ട്രാക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പാതയിലൂടെ ട്രക്ക് ചെയ്ത ഒരാളാണ് മൃതദേഹം കണ്ടതായി നേരൽ പൊലീസിൽ വിവരം അറിയിച്ചത്.
അഴുകിയ നിലയിലായിൽ മാതേരൻ ഹിൽ സ്റ്റേഷന് സമീപത്തെ മലയിടുക്കിൽ അമ്പത് അടി താഴ്ചയിലായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃദേഹം മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി. നാല് മാസം മുമ്പാണ് സൂരജ് സർവീസിൽ ചേർന്നതെന്നാണ് വിവരം.









0 comments