സംഘാടകര്‍ക്ക് എതിരെ ഗുരുതര ആരോപണം; മിസ് വേൾഡ് മത്സരത്തില്‍നിന്ന് മിസ് ഇംഗ്ലണ്ട് പിന്മാറി

photo credit: X
ഹൈദരാബാദ് :സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി തെലങ്കാന ആഥിത്യമരുളുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്നും മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. ധാർമികവും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പിൻമാറ്റത്തിന് പിന്നിലെന്നാണ് അവര്‍ ആദ്യം പ്രതികരിച്ചതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ 24കാരിയായ മില്ല ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. പരിപാടിയുടെ പ്രായോജകരായ സമ്പന്നരായ മധ്യവയസ്‌കരായ പുരുഷന്മാരോട് ഇടപഴകാൻ സംഘാടകര്‍ നിര്‍ബന്ധിച്ചെന്നും വിനോദപരിപാടികളിലും മറ്റും വിശ്രമിക്കാന്‍ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും അവര്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ ഭൂതകാലത്തില്‍പെട്ടുപോയവരാണെന്നും താന്‍ ഒരു "അഭിസാരികയാണോ' എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പിന്മാറിയതെന്നും അവര്‍ "ദ സണ്‍' എന്ന ബ്രിട്ടീഷ് വിനോദമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഈമാസം ഏഴിന് ഹൈദരാബാദില്‍ എത്തിയ മില്ല മാഗി 16നാണ് മത്സരം വേണ്ടെന്നുവച്ച് മടങ്ങിയത്. എന്നാല്‍, ആരോപണം വസ്‌തുതാവിരുദ്ധമാണെന്ന് മിസ്സ് വേൾഡ് ഓർഗനൈസേഷൻ പ്രതികരിച്ചു. മില്ലിക്ക് പകരം മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഷാര്‍ലെറ്റ് ഗ്രാന്റ് മത്സരത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.









0 comments