നിക്ഷേപത്തട്ടിപ്പ്: 23,000 ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്ത് മെറ്റ

facebook meta
വെബ് ഡെസ്ക്

Published on May 08, 2025, 01:43 PM | 1 min read

ന്യൂഡൽഹി : നിക്ഷേപത്തട്ടിപ്പിന് വഴിയൊരുക്കിയതിന്റെ പേരിൽ 23,000 ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്ത് മാതൃകമ്പനിയായ മെറ്റ. പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പാണ് നടന്നതെന്നാണ് വിവരം.


ഡീപ്ഫേക്ക് ടെക്നോളജി, പ്രശസ്തരായ ഫിനാൻസ് കണ്ടന്റ് ക്രിയേറ്റർമാരെ ഉപയോ​ഗിച്ചുള്ള വ്യാജ പരസ്യങ്ങൾ, ക്രിക്കറ്റ് താരങ്ങളെയും ബിസിനസുകാരെയും ഉപയോ​ഗിച്ചുള്ള പ്രമോഷനുകൾ എന്നിവ ഉപയോ​ഗിച്ച് ഇൻവെസ്റ്റ്മെന്റ് ആപ്പുകളും ​ഗാംബ്ലിങ് വെബ്സൈറ്റുകളും ഈ അക്കൗണ്ടുകൾ പ്രോത്സാഹിപ്പിച്ചുവെന്ന് മെറ്റ കുറിപ്പിൽ പറഞ്ഞു. നിക്ഷേപ ഉപദേശങ്ങൾക്കായുള്ള മെസേജിങ് ആപ്പുകളിലേക്കും ഗൂഗിൾ പ്ലേ സ്റ്റോറിനെ അനുകരിച്ച് ചൂതാട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഒരു വ്യാജ വെബ്‌സൈറ്റിലേക്കും ഇവർ ആളുകളെ വഴിതിരിച്ചുവിട്ടു.


നിക്ഷേപ തട്ടിപ്പുകാര്‍ ക്രിപ്‌റ്റോ കറന്‍സി, റിയല്‍ എസ്‌റ്റേറ്റ്, ഓഹരി എന്നിവയില്‍ പണം നിക്ഷേപിച്ച് വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കുകയും ചെയ്യുന്നതായി മെറ്റ പറയുന്നു. ഫേസ്ബുക്ക് മാര്‍ക്കറ്റ്‌ പ്ലേസിലും വില്‍പനക്കാരായി വ്യാജന്മാര്‍ എത്തുന്നുണ്ടെന്ന് മെറ്റ വ്യക്തമാക്കി.


ഓൺലൈനിൽ സാധാരണ നിക്ഷേപ, പേയ്‌മെന്റ് തട്ടിപ്പുകൾ തിരിച്ചറിയാനും കെണിയിൽ വീഴാതിരിക്കാനുമായുള്ള നിർദേശങ്ങളും മെറ്റ പങ്കുവച്ചു. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലുടനീളം ലഭ്യമായ സുരക്ഷാ ഉപകരണങ്ങളെപ്പറ്റിയും മെറ്റ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home