ഇംഫാലിൽ സംഘർഷം ; മെയ്‍ത്തീ മാര്‍ച്ചിനുനേരെ ലാത്തിച്ചാർജ്

ഇംഫാൽ
മണിപ്പുരിൽ മെയ്‍ത്തീ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിൽ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു.
മെയ് 20ന് ഉഖ്റുള്‍ ജില്ലയിലെ ഷിരുയി ആഘോഷം റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുമായി പോയ മണിപ്പുര്‍ സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട് ബസ്സിന്റെ പേരിൽനിന്ന് സുരക്ഷാസേന "മണിപ്പുര്‍' മറച്ചുവയ്‍പ്പിച്ചുവെന്നാണ് ആരോപണം. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി, ഡിജിപി, സുരക്ഷാ ഉപദേഷ്‌ടാവ് എന്നിവര്‍ രാജിവയ്‌ക്കണമെന്നും ഗവര്‍ണര്‍ അജയ് ഭല്ല മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് മെയ്‍ത്തീ സംഘടനയായ കോഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുര്‍ ഇന്റഗ്രിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആഹ്വാനംചെയ്‌തത്.
ഇംഫാലിൽ രാജ്‍ഭവൻ മാര്‍ച്ചുകൂടാതെ 48 മണിക്കൂര്‍ ബന്ദിനും ആഹ്വാനംചെയ്‌തിരുന്നു. അതേസമയം തങ്ങളെ ബുധനാഴ്‌ച ഡൽഹിയിൽ ചര്‍ച്ചയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ വിളിച്ചതായി സംഘടന അറിയിച്ചു.









0 comments