വെട്ടിപ്പിടിച്ചതൊക്കെയും നഷ്ടപ്പെടും; മെഹുൽ ചോക്‌സിയുടെ സ്വത്ത് ലേലം ചെയ്യാൻ കോടതി അനുമതി

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ രത്‌നവ്യാപാരി മെഹുൽ ചോക്‌സിയുടെ സ്വത്ത് ലേലം ചെയ്യാൻ കോടതി അനുമതി. മുംബൈയിലെ നാല് ഫ്‌ളാറ്റുകളും ബാന്ദ്ര കുർള കോംപ്ലക്‌സിലെ വാണിജ്യകേന്ദ്രവും ഉൾപ്പടെ 13 വസ്തുവകകളാണ് ലേലത്തിനുള്ളത്. ലഭിക്കുന്ന തുക കോടതിയുടെ പേരിൽ സ്ഥിരനിക്ഷേപമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മുൻപ് മെഹുൽ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിഞ്ഞ മാസം ബെൽജിയം കോടതിയുടെ ഉത്തരവിറക്കിയിരുന്നു. ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയാണ് മെഹുൽ ചോക്‌സിയുടെ അറസ്റ്റ് ശരിവച്ചുകൊണ്ട് ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ ചോക്‌സി മേൽക്കോടതിയെ സമീപിച്ചു.
2025 ഏപ്രിൽ 11 ന് ആന്റ്‌വെർപ്പ് പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ തടവിലാണ് ചോക്‌സി. ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒന്നിലധികം ജാമ്യാപേക്ഷകൾ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും അതെല്ലാം തള്ളി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ, അഴിമതി എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ ചോക്‌സിക്കെതിരെ ചുമത്തിയത്.









0 comments