എയിംസിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ

പട്ന : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിയെ ശനിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ രാഘവേന്ദ്ര സാഹു എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. ഒന്നാം വർഷ എംഡി വിദ്യാർഥിയാണ് രാഘവേന്ദ്ര സാഹു. വിദ്യാർഥി രാവിലെ മുതൽ മുറി തുറക്കാതിരുന്നപ്പോൾ സംശയം തോന്നിയ ഹോസ്റ്റൽ വാർഡൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി വാതിൽപൊളിച്ച് അകത്ത് കയറിയപ്പോൾ വിദ്യാർഥി കട്ടിലിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. റിപ്പോർട്ട് വന്നതിനുശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.









0 comments