തരംഗമ്പാടിയിൽ എ കെ ജി സ്‌മാരകം എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു

മയിലാടുതുറൈ: തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ തരംഗമ്പാടിയിൽ സിപിഐ എം ഓഫീസായ എ കെ ജി സ്‌മാരകം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. 1965-–-66ൽ ദേശീയ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി മയിലാടുതുറൈയിലെത്തിയ എ കെ ജി രണ്ട് സമുദായങ്ങളിലുള്ള യുവാവിനെയും യുവതിയെയും മിശ്രവിവാഹത്തിലൂടെ ഒന്നിപ്പിച്ചു. ജനങ്ങൾക്കാകെ ആവേശം പകർന്ന ആ സംഭവത്തിന്റെ ഓർമ പുതുക്കിയാണ് തരംഗമ്പാടി സിപിഐ എം ഓഫീസിന് എ കെ ജി നിനൈവകം (എ കെ ജി സ്‌മാരകം) എന്ന് പേരിട്ടത്.
എ കെ ജി സാമൂഹ്യനീതിക്കായി വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ് നടത്തിയതെന്ന് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് എം ബി രാജേഷ് പറഞ്ഞു. സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം എ കെ ജി സ്‌മാരകത്തിന് മുന്നിൽ ചെങ്കൊടി ഉയർത്തി. ജില്ലാ സെക്രട്ടറി ബി ശ്രീനിവാസനും മറ്റ് നേതാക്കളും പങ്കെടുത്തു. എ രവിചന്ദ്രൻ അധ്യക്ഷനായി. തിരുക്കടൈയൂരിൽ ബഹുജന റാലിയും റെഡ് വളണ്ടിയർ മാർച്ചും നടന്നു.









0 comments