നോയിഡയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടിത്തം. സൂരജ്പൂർ പ്രദേശത്തെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. 15ലധികം തൊഴിലാളികൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എഎൻഐ പങ്കുവച്ച വീഡിയോയിൽ ഫാക്ടറിയിൽ നിന്ന് ഉയരുന്ന വലിയ കറുത്ത പുക ചുരുളുകൾ കാണാം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.









0 comments