തെലങ്കാനയിൽ മരുന്ന് നിർമാണശാലയിൽ സ്‌ഫോടനം; 14 പേർക്ക് പരിക്ക്

photo credit: pti
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മരുന്ന് നിർമാണശാലയിൽ സ്‌ഫോടനം. സ്ഫോടനത്തിൽ 14 ഓളം പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തീയണയ്ക്കാനായുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
ഇതുവരെ മൃതദേഹങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കുറച്ച് സമയത്തിനുള്ളിൽ വിവരങ്ങൾ നൽകുമെന്നും സംഗറെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് എഎൻഐയോട് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്.









0 comments