മണിപ്പുരിൽ സംഘർഷം; അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ഇംഫാൽ: മണിപ്പുരിൽ സംഘർഷത്തെത്തുടർന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ് എന്നീ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് റദ്ദ് ചെയ്തത്.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ്നി ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മെയ്‌ത്തീ തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കുകയും പിന്നീടത് അക്രമാസക്തമാവുകയുമായിരുന്നു.
ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാറിന്റെ വിശദീകരണം. ജൂൺ 7 മുതൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.
മണിപ്പുരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘർഷത്തിന് രാഷ്‌ട്രീയ പരിഹാരം കാണാതെ ‘സമാധാനം അടിച്ചേൽപ്പി’ക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.









0 comments