മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടിക്കൊന്നു

മംഗളൂരു: മംഗളൂരുവിൽ കൊലപാതക കേസിലെ പ്രതിയും ബജ്‌റംഗ്‌ദള്‍ പ്രവർത്തകനുമായ സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടികൊലപ്പെടുത്തി. വൈകീട്ട് ബജ്പേ ബസ് സ്റ്റാൻഡിനു മുൻവശത്ത് വെച്ചാണ് ആളുകൾ നോക്കി നിൽക്കെ സുഹാസിനെ അക്രമികൾ കൊലപെടുത്തിയത്.
2022 ജൂലൈ 28 നാണ് സുറത്കലിൽ തുണിക്കടയിൽ വച്ച് ഇരുപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ കഴിഞ്ഞ വർഷമാണ് ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്.
അതേസമയം മംഗളൂരുവിൽ ഹിന്ദുത്വവാദികൾ ചേർന്ന് വയനാട് സ്വദേശിയെ തല്ലികൊന്നിരുന്നു. ഞായറാഴ്ച വൈകീട്ട് വയനാട് പുൽപള്ളി മൂച്ചിക്കാടൻ കുഞ്ഞിതിന്റെ മകൻ അഷ്‌റഫിനെയാണ് കുടുപ്പു സാമ്രാട്ട് ഗയ്സ് ക്ലബ്ബിലെ ഹിന്ദുത്വ വാദികൾ തല്ലി കൊന്നത്. ആക്രി പെറുക്കി ഉപജീവനം കഴിയുന്ന യുവാവ് മാനസിക വെല്ലുവിളിയുള്ള ആളാണെന്ന് നാട്ടുകാർ പറഞ്ഞു. ആന്തരിക രക്തസ്രാവവും ആവർത്തിച്ചുള്ള അടിയുടെ ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനനേന്ദ്രിയത്തിലറടക്കം മുറിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
കേസിൽ കൃത്യവിലോപം കാട്ടിയ പൊലീസുകാരെ സസ്‍പെൻഡ് ചെയ്തിരുന്നു. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് കമ്മീഷ്ണർ അനുപം അഗർവാൾ സസ്‌പെന്റ് ചെയ്തത്.









0 comments