മംഗളൂരുവിൽ ബാങ്ക് കൊള്ള; തോക്ക് ചൂണ്ടി 12 കോടിയോളം കവർന്നു

മംഗളൂരൂ : മംഗളൂരുവിൽ പട്ടാപ്പകൻ ബാങ്ക് കൊള്ള. തോക്ക് ധരിച്ചെത്തിയ അക്രമിസംഘം ബാങ്കിൽ നിന്ന് 12 കോടിയോളം രൂപ കവർച്ച ചെയ്തു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. ഉച്ചയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് കാറിലെത്തിയ ആറംഗസംഘമാണ് ആക്രമണത്തിനു പിന്നിൽ. അഞ്ചുപേർ ബാങ്കിനകത്ത് കയറി തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണവും പണവുമടക്കം 12 കോടിയോളം ഇവർ തട്ടിയെടുത്തു.
സംഭവസമയം ബാങ്കിലെ സിസിടിവി കാമറകൾ സർവീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയാണ് സംഘം എത്തിയതെന്നാണ് കരുതുന്നത്.
കവർച്ചക്കാർ വന്ന കാറിന്റെ നമ്പർ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ബാങ്കിലേക്ക് കയറുന്നതിന്റെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ചയ്ക്ക് ശേഷം ഇവർ മംഗലാപുരം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം.
Related News

0 comments