മംഗളൂരുവിൽ പട്ടാപ്പകൽ ബാങ്ക് കവര്‍ച്ച ; 12 കോടിയുടെ പണവും സ്വര്‍ണവും കവര്‍ന്നു

മോഷണം നടന്ന മംഗളൂരു കോട്ടേക്കാറിലെ ബാങ്കിൽ പൊലീസ് പരിശോധന നടത്തുന്നു
അനീഷ് ബാലൻ
Published on Jan 18, 2025, 01:07 AM | 1 min read
മംഗളൂരു
ആയുധധാരികളായ ആറംഗ സംഘം പട്ടാപ്പകൽ ബാങ്കിൽ കയറി പന്ത്രണ്ട് കോടിയോളം രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ചു. മംഗളൂരു കോട്ടേക്കാറിലെ വ്യവസായ സേവാ സഹകരണ ബാങ്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരുവിലുണ്ടായിരിക്കെയാണ് വന്‍കൊള്ള.
മുഖംമറച്ച് എത്തിയ സംഘം തോക്കും കത്തികളുമായി ബാങ്കിലേക്ക് കയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
കർണാടക രജിസ്ട്രേഷൻ കാറിൽ തലപ്പാടി ഭാഗത്തേക്കാണ് കൊള്ള സംഘം പോയതെന്ന് ഉള്ളാൾ പൊലീസ് പറഞ്ഞു. ബാങ്കിലെ സിസി ടിവി അറ്റകുറ്റപ്പണിയിൽ ആയതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല. പൊലീസ് സംഘം കേരളത്തിലേക്ക് അന്വേഷണത്തിനായി തിരിച്ചു. 2017ൽ ഇതേ ബാങ്കിൽനിന്ന് മൂന്നര കോടിയുടെ സ്വർണവുമായി കടക്കാനുള്ള കവർച്ചക്കാരുടെശ്രമം നാട്ടുകാർ ചെറുത്തിരുന്നു. കേസിൽ ബാങ്ക് ഡയറക്ടറുടെ ഭർത്താവ് പിന്നീട് അറസ്റ്റിലായി.









0 comments