അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

മുംബെെ: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മുംബെെയിലെ ദിവ സ്വദേശിയായ രാജൻ സിങ്ങിനെയാണ് സംഭവത്തിൽ റെയിൽവേ പൊലീസ് പിടികൂടിയത്. തർക്കത്തിനിടെ രാജൻ സിങ് യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവതി മരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.









0 comments