എംപിയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

ന്യൂഡൽഹി : എംപി ആർ സുധയുടെ മാല പൊട്ടിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. ചിരാഗ് ദില്ലി സ്വദേശിയായ സോഹൻ റാവത്ത് ആണ് പിടിയിലായത്. വാഹനമോഷണക്കേസിൽ പിടിയിലായ സോഹൻ ഒരുമാസം മുൻപാണു ജാമ്യത്തിലിറങ്ങിയത്. ഇയാളുടെ പേരിൽ മോഷണവും പിടിച്ചുപറിയുമുൾപ്പെടെ 26 ക്രിമിനൽ കേസുകളുണ്ട്. ചാണക്യപുരിയിൽ പ്രഭാതസവാരിക്കിടയിലാണ് സ്കൂട്ടറിലെത്തിയ മോഷ്ടാവ് സുധയുടെ 4 പവനിലേറെ വരുന്ന സ്വർണമാല പൊട്ടിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ആർ സുധ.









0 comments