തൊഴിലുറപ്പ് കുടിശ്ശിക: മറുപടി നൽകാതെ കേന്ദ്രമന്ത്രി

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് നൽകാനുള്ള 439 കോടി രൂപ കുടിശ്ശിക എപ്പോൾ നൽകുമെന്ന സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണന്റെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മന്ത്രി മറുപടിക്ക് തയ്യാറായില്ല. കേരളത്തിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ നഗരമേഖലകളിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രത്തിന് ആലോചനയില്ലെന്ന് മാത്രമാണ് മന്ത്രി മറുപടി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. പദ്ധതിക്ക് ആവശ്യമായ ബജറ്റ് വിഹിതം ഇപ്പോൾ തന്നെ അനുവദിച്ചിട്ടുണ്ടെന്നും ചില ഘട്ടങ്ങളിൽ മാത്രമാണ് പണം വൈകാറുള്ളതെന്നും മന്ത്രി പസ്വാൻ പറഞ്ഞു. മന്ത്രി പുലർത്തിയ മൗനത്തെ കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരും എതിർത്തു.









0 comments