ദളിത് മഹാസംഘ് നേതാവിനെ ജന്മദിനാഘോഷത്തിനിടെ കുത്തിക്കൊന്നു; കൊലപാതകിയെ അവിടെവെച്ച് തന്നെ തല്ലിക്കൊന്ന് മറുപടി

കൊല്ലപ്പെട്ട ഉത്തം മൊഹിത
മുംബൈ: മഹാരാഷ്ട്രയിൽ സാംഗ്ലിയിൽ തുടർച്ചയായി രണ്ട് കൊലപാതകങ്ങൾ. ദളിത് മഹാസംഘ് പ്രസിഡന്റ് ഉത്തം മൊഹിതയെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുത്തിക്കൊന്നതാണ് തുടക്കം. പ്രാദേശിക നേതാവായിരുന്ന ഉത്തമിന്റെ വയറിനാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി ഉത്തമിന്റെ വീട്ടിലാണ് സംഭവം.
ഇതേ തുടർന്ന് കൊലപാതകിയായ ഷേര്യ എന്ന ഷാരൂഖ് ഷെയ്ഖിനെ (28) സംഭവസ്ഥലത്തുവെച്ച് തന്നെ ആക്രമസക്തരായ ജനക്കൂട്ടം തല്ലികൊല്ലുകയായിരുന്നു.
ആയുധങ്ങളുമായി എട്ടുപേരാണ് ഉത്തം മൊഹിതയെ കൊന്ന സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കൊലപാതകത്തിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.








0 comments