ഇത് എന്തായിപ്പൊ കഥ: ഓട്ടോറിക്ഷയുടെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

മുംബൈ: പുറത്ത് നിന്നു കാണുന്നവർക്ക് ഇത് വെറുമൊരു ഓട്ടോ എന്നാൽ അകത്ത് കയറിയാലോ അത്യാഡംബര ഹോട്ടലിനെ വെല്ലും സൗകര്യങ്ങൾ. മഹാരാഷ്ട്രയിൽ നിന്ന് പകർത്തിയ വീഡിയോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. ഒരു ഓട്ടോ ഡ്രൈവർ എങ്ങനെയാണ് തന്റെ വാഹനം ഒരു ആഡംബര വാഹനം പോലെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് uff_sam എന്ന യൂസറാണ്. അകത്ത് പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ എന്നിവയൊക്കെ കാണാം. യാത്ര നീണ്ടതാണെങ്കിൽ സീറ്റുകൾ വലുതാക്കുകയും അതിൽ വേണമെങ്കിൽ ഒരാൾക്ക് കിടന്നു പോകാനുള്ള സൗകര്യം വരെയും ഉണ്ട്. മഹാരാഷ്ട്രയിലെ അമരാവതി മേഖലയിലെ ബദ്‌നേരയിൽ നിന്നുള്ളതാണ് വീഡിയോ. മറ്റൊരു വീഡിയോയിൽ, വീഡിയോ പകർത്തുന്നയാൾ ഓട്ടോയുടെ ഉടമയെയും പരിചയപ്പെടുത്തുന്നതായി കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.







0 comments