മഹാ കുംഭമേളക്കിടെ തീപിടിത്തം; ടെന്റുകൾ കത്തിനശിച്ചു

maha kumbh mela fire break

PHOTO: PTI

വെബ് ഡെസ്ക്

Published on Jan 19, 2025, 05:10 PM | 1 min read

പ്രയാഗ്‌രാജ്‌: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തീപിടിത്തം. സെക്‌ടർ 19ൽ ശാസ്‌ത്രിബ്രിഡ്‌ജിനടുത്താണ്‌ തീപിടിത്തമുണ്ടായത്‌. ഇതേ തുടർന്ന്‌ 18 ടെന്റുകൾ കത്തിനശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത്‌ നിന്ന്‌ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്‌ ഗ്യാസ്‌ സിലണ്ടർ പൊട്ടിത്തെറിച്ചതാണ്‌ തീപിടിത്തത്തിന്‌ കാരണം. സ്ഥലത്ത്‌ തീയണക്കാനുള്ള ശ്രമം തുടരുകയാണ്‌.


‘സെക്ടർ 19ലെ രണ്ട് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്കുകയും ക്യാമ്പിൽ വൻ തീപിടിത്തം ഉണ്ടാവുകയുമായിരുന്നു’– അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര പറഞ്ഞതായി ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തീപിടിത്തത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ 15 ഫയർ എഞ്ചിനുകൾ സ്ഥലത്തുള്ളതായി കുംഭമേള ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും (എൻഡിആർഎഫ്) അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയിട്ടുണ്ട്.


45 ദിവസം നീണ്ട് നിൽക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13നാണ് തുടക്കമായത്. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം 7.72 കോടിയിലധികം ആളുകൾ കുംഭമേളയ്ക്കെത്തി. ശനിയാഴ്ച വരെയുള്ള കണക്കുകളാണിത്.



deshabhimani section

Related News

View More
0 comments
Sort by

Home