പ്രയാഗ്രാജിൽ വാഹനാപകടം: തീർഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് 10 മരണം

image credit: X
പ്രയാഗ്രാജ് : കുംഭമേളയ്ക്കെത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. പ്രയാഗ്രാജ്- മിർസാപൂർ ഹൈവേയിൽ പുലർച്ചെയായിരുന്നു അപകടം. തീർഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചത്തിസ്ഗഡിലെ കോർബ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ രാജ്ഘട്ടിൽ നിന്ന് വരികയായിരുന്നു ബസ്. കഴിഞ്ഞ ആഴ്ചയും കുംഭമേളയ്ക്കെത്തിയ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 7 പേർ മരിച്ചിരുന്നു. ഫെബ്രുവരി 26നാണ് കുംഭമേള അവസാനിക്കുന്നത്.
updating...









0 comments