മധുരയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു

madurai junction
വെബ് ഡെസ്ക്

Published on Feb 20, 2025, 01:32 PM | 1 min read

മധുര: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതിവീണ മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. കല്ലുഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ്.


ചെങ്കോട്ട- ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.





deshabhimani section

Related News

View More
0 comments
Sort by

Home