പോളാവരം ജലസേചന പദ്ധതി; കുടിയിറക്കപ്പെട്ടവർക്ക് പ്രഥമ പരിഗണന നൽകണം: എം എ ബേബി

രാജമുണ്ട്രി: ആന്ധ്രാപ്രദേശിലെ പോളാവരം ജലസേചന പദ്ധതിക്കായി കുടിയിറക്കപ്പെട്ട ആദിവാസി ജനവിഭാഗത്തിന്റെ പുനരധിവാസത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. മനുഷ്യത്വ രഹിതമായ നീക്കങ്ങളുണ്ടായാൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പോളാവരം ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ബേബി. രണ്ടുദിവസം നീളുന്ന സന്ദര്‍ശനത്തിനായി ശനിയാഴ്ച രാജമുണ്ട്രി വിമാനത്താവളത്തിൽ ഇറങ്ങിയ ബേബിയെ പോളാവരം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ട ആദിവാസികളുടെ നേതൃത്വത്തിൽ പരമ്പരാഗത തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. സിപിഐ എം രാജ്യസഭാകക്ഷിനേതാവ് ജോൺ ബ്രിട്ടാസ് എംപി, കേന്ദ്രകമ്മിറ്റി അംഗം കെ ലോകാനന്ദം, ഈസ്റ്റ് ഗോദാവരി ജില്ലാ സെക്രട്ടറി ടി അരുൺ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്.പോളാവരം ജലസേചന പദ്ധതി








0 comments