എസ്ഐആർ വോട്ടവകാശം ഇല്ലാതാക്കുക മാത്രമല്ല, വിലയേറിയ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു: എം എ ബേബി

ന്യൂഡൽഹി: എസ്ഐആർ വോട്ടവകാശം ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നതെന്നും വിലയേറിയ ജീവൻ അപകടത്തിലാക്കുന്നുവെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
'ഇത്ര ചുരുങ്ങിയ സമയപരിധിക്കുള്ളിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ബിഎൽഒമാരുടെ മരണത്തെക്കുറിച്ച് രാജ്യത്തുടനീളം നിരാശാജനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിയുടെ നിർദേശപ്രകാരം ഈ നടപടിയുമായി തിടുക്കത്തിൽ മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ.
സുപ്രീം കോടതിയിൽ തീർപ്പുകൽപ്പിക്കാത്ത ഒരു ഹർജി ഉണ്ടായിരുന്നിട്ടും ബിഎൽഒമാർക്കെതിരായ യുപി സർക്കാരിന്റെ എഫ്ഐആറുകളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. ഇത് വൻതോതിലുള്ള വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുക മാത്രമല്ല, ഇപ്പോൾ വിലയേറിയ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു.
ഇലക്ഷൻ കമീഷൻ ഈ ക്രിമിനൽ എസ്ഐആർ നടപടി ഉടൻ അവസാനിപ്പിക്കുകയും നഷ്ടപ്പെട്ടവരുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുകയും ദുഃഖിതരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുകയും വേണം, അതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല.'- എം എ ബേബി എക്‌സിൽ കുറിച്ചു.








0 comments