മിസ്രിക്കെതിരെ വിദ്വേഷപ്രചാരണം , പ്രധാനമന്ത്രി അപലപിക്കാത്തത് ദൗർഭാഗ്യകരം : എം എ ബേബി

ന്യൂഡൽഹി
സർക്കാരിന്റെ ശബ്‌ദമായി മാറിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടിവന്ന വിദേശ സെക്രട്ടറിവിക്രം മിസ്രിയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയിൽ വിക്രം മിസ്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ വിദ്വേഷപ്രചാരണത്തെ അപലപിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ചോ അവരുടെ കുടുംബാംഗങ്ങളെ കുറിച്ചോ യാതൊരു പരാമർശവും മോദി നടത്തിയില്ല.
ഇത്തരം ഏകപക്ഷീയ പ്രസംഗത്തിന് പകരമായി പാർലമെന്റ് വിളിച്ചുചേർത്ത് വിഷയത്തെ കുറിച്ച് കൃത്യമായ ചർച്ച സംഘടിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്–-എം എ ബേബി പറഞ്ഞു.









0 comments