മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാനുള്ള ബിൽ ; ലക്ഷ്യം പ്രതിപക്ഷവും ഘടകകക്ഷികളും : എം എ ബേബി

ന്യൂഡൽഹി
മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ മോദി സർക്കാർ കൊണ്ടുവന്ന ഭരണഘടനാഭേദഗതി ബില്ലിന് നിരവധി ലക്ഷ്യങ്ങളുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുകയെന്നതാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് രണ്ടു മുഖ്യമന്ത്രിമാരെ കേസിൽപ്പെടുത്തി ജയിലിലടച്ചിരുന്നു. ഇത്തരം ഏകാധിപത്യ നടപടികൾക്ക് നിയമസാധുത ഉറപ്പാക്കാനാണ് പുതിയ ബിൽ.
അതേസമയം, ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം സർക്കാരിനില്ല. അപ്പോൾ, സ്വന്തം ഘടകകക്ഷികളെ വരുതിയിൽ നിർത്തുകയെന്ന അജൻഡകൂടി ബില്ലിനു പിന്നിൽ ഉണ്ടോയെന്ന ചോദ്യമാണുയരുന്നത്. ബിൽ വന്നശേഷം ടിഡിപിയുടെ ചന്ദ്രബാബു നായിഡു ഉൾപ്പടെയുള്ളവർ കടുത്ത ആശങ്കയിലാണെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.









0 comments