ബോംബ് ഭീഷണി; ഹൈദരാബാദിൽ ലാൻഡ് ചെയ്യേണ്ട ലുഫ്താൻസ വിമാനം തിരിച്ച് പോയി

ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ലുഫ്താൻസ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചുപോയി. ലാൻഡിങ് ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ട LH752 വിമാനം തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടതായിരുന്നു. വിമാനം ഇന്ത്യൻ വ്യോമാതിർത്തിക്ക് പുറത്തായിരിക്കുമ്പോഴാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഭീഷണിയെക്കുറിച്ചോ വിമാനത്തിലെ യാത്രക്കാരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജൂൺ 13 ന് എയർ ഇന്ത്യ വിമാനവും സമാനമായ ഭീഷണി നേരിട്ടിരുന്നു. തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നുള്ള AI 379 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.









0 comments