മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിൽ പുലര്‍ച്ചെ ലോക്‌സഭയിൽ ചര്‍ച്ച ; അസാധാരണ നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി : ലോക്‌സഭയിൽ അസാധാരണനീക്കവുമായി കേന്ദ്രസർക്കാർ. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ പുലർച്ചെ രണ്ടോടെ മണിപ്പുരിലെ രാഷ്ട്രപതി ഭരണം വിഷയം ലോക്‌സഭ ചർച്ചയ്ക്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പ്രമേയം മുന്നോട്ടുവച്ചത്.
ഇത്രയും സുപ്രധാന വിഷയം ചർച്ച ചെയ്യാൻ ഇതാണോ സമയമെന്ന് പ്രതിപക്ഷം ചോദിച്ചു. തുടർന്ന് കോൺഗ്രസ് എംപി ശശി തരൂർ, ഡി എം കെ എംപി കനിമൊഴി, എൻസിപിയിലെ സുപ്രിയ സുലെ തുടങ്ങിയവർ പ്രതിപക്ഷത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തു.









0 comments