ഒറ്റ തെരഞ്ഞെടുപ്പ്: ജെപിസി കാലാവധി നീട്ടി

photo credit: pti
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ കാലാവധി നീട്ടി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ അവസാനആഴ്‌ച്ചയുടെ ആദ്യദിവസം വരെയാണ് കാലാവധി നീട്ടിയത്. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ജെപിസി ചെയർമാൻ പി പി ചൗധരി അവതരിപ്പിച്ച പ്രമേയം ശബ്‌ദവോട്ടിലാണ് പാസാക്കിയത്.
39 അംഗസമിതിയിൽനിന്ന് വൈഎസ്‌ആർ കോൺഗ്രസ് രാജ്യസഭാംഗം വി വിജയ് സായ് റെഡ്ഡി രാജിവെച്ചിരുന്നു. പുതിയൊരു അംഗത്തെ ഉൾപ്പെടുത്തും. കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാർടി നേതാക്കളുമായും കൂടുതൽ കൂടിആലോചനകൾ നടത്തേണ്ടതുണ്ടെന്നാണ് ജെപിസി നിലപാട്. കഴിഞ്ഞ ശൈത്യകാലസമ്മേളനത്തിലാണ് ജെപിസി രൂപീകരിച്ചത്.









0 comments