75 വയസിൽ വിരമിക്കണം: മോദിക്കെതിരെ മോഹൻ ഭാഗവതിന്റെ ഒളിയമ്പ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാഷ്ട്രീയനേതാക്കൾ 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു പരാമർശം.
സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന മോദിക്കെതിരെയാണ് ആർഎസ്എസ് നേതാവിന്റെ സന്ദേശമെന്ന് ആരോപണം ഉയർന്നു. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോൾ മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവു പറഞ്ഞു.
പറയാതെ ചെയ്തുകാണിക്കുകയാണ് വേണ്ടതെന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോയെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയും ചോദിച്ചു. ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ടെന്ന മോഹൻ ഭാഗവതിന്റെ പരാമർശവും നേരത്തെ വലിയ ചർച്ചയായിരുന്നു.









0 comments