കോക്പിറ്റിലേക്ക് ലേസർ രശ്മികൾ പതിച്ചു; വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്

indigo
വെബ് ഡെസ്ക്

Published on Apr 18, 2025, 09:24 PM | 1 min read

പട്ന : ലേസർ രശ്മി കോക്പിറ്റിലേക്ക് പ്രകാശിച്ചതിനെ തുടർന്ന് വിമാനം ആടിയുലഞ്ഞു. പുണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.


പുണെയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച ലാൻഡിങിനിടെയാണ് സംഭവം. വൈകിട്ട് 6.40ന് ലാൻഡിങിനിടെ ഇൻഡിഗോയുടെ 6E-653 വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിക്കുകയായിരുന്നു. പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻ‍ഡ് ചെയ്യിക്കുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.


വിമാനത്താവളത്തിനു സമീപത്ത് ലേസർ രശ്മികൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകി. ലേസർ രശ്മികളുടെ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home