വാങ്‌ചുക്കിന്റെ മോചനം: ഹർജി 
സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ലഡാക്ക്‌ പ്രതിസന്ധി ; ചർച്ച നടത്താമെന്ന്‌ കേന്ദ്രം, 
വിട്ടുവീഴ്‌ചയില്ലെന്ന്‌ സംഘടനകൾ

ladakh protest

ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Oct 06, 2025, 04:31 AM | 1 min read



​ന്യൂഡൽഹി

ലഡാക്ക്‌ ജനതയ്‌ക്ക്‌ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ ഒത്തുതീർപ്പ്‌ ചർച്ചയെന്ന നിർദേശം അംഗീകരിക്കാതെ സംഘടനകൾ. തിങ്കളാഴ്‌ച കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട്‌ ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവ ആവർത്തിച്ചു വ്യക്തമാക്കി. ഏത്‌ നിമിഷവും ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ ചീഫ്‌ സെക്രട്ടറി പവൻ കോട്‌വാൾ അറിയിച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു സംഘടനകൾ. തുറന്നതും ക്രിയാത്മകവുമായ ചർച്ചയ്‌ക്കുള്ള ആഗ്രഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ ചീഫ്‌ സെക്രട്ടറി, ലഡാക്‌ ജനത സമാധാനവാദികളായ രാജ്യസ്‌നേഹികളാണെന്നും പുകഴ്‌ത്തി. ഭൂമി, വിഭവങ്ങൾ, ജോലി, ഉപജീവനമാർഗം തുടങ്ങിയവ സംരക്ഷിക്കപ്പെടുമെന്നും കോട്‌വാൾ പറഞ്ഞു. എന്നാൽ, ചീഫ്‌ സെക്രട്ടറിയുടെ നിർദേശം സംഘടനകൾ പൂർണമായും തള്ളി.


നാലുപേരെ വെടിവച്ചുകൊല്ലുകയും നിരവധി പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌ത സുരക്ഷാസേനയുടെ നടപടിയിൽ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിലടക്കം വിട്ടുവീഴ്‌ചക്കില്ലെന്ന്‌ സംഘടനകൾ വ്യക്തമാക്കി.


അതേസമയം രാജസ്ഥാനിലെ ജോധ്‌പുർ ജയിലിൽക്കഴിയുന്ന സമരനായകൻ സോനം വാങ്‌ചുക് അഭിഭാഷകൻ മുഖേന ഞായാറാഴ്‌ച സന്ദേശം പുറത്തിറക്കി. വെടിവയ്‌പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാകുന്നതുവരെ ജയിലിൽ തുടരാൻ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. ശാരീരികമായും മാനസികമായും സുഖമായിരിക്കുന്നു. എൽഎബി, കെഡിഎ സംഘടനകൾ ലഡാക്കിന്റെ താൽപര്യം സംരക്ഷിക്കാൻ എടുക്കുന്ന ഏത്‌ തീരുമാനത്തിനൊപ്പവും ഉറച്ചുനിൽക്കും. ഐക്യത്തോടെയും സമാധാനപരമായിട്ടും മാത്രമേ പ്രക്ഷോഭം തുടരാവു–വാങ്‌ചുക്ക്‌ അഭ്യർഥിച്ചു.


വാങ്‌ചുക്കിന്റെ മോചനം: ഹർജി 
സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ലഡാക്കിൽ ജനകീയ പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകിയതിന്‌ ദേശീയ സുരക്ഷാനിയമം ചുമത്തി ജയിലിലിടച്ച സോനം വാങ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ്‌ കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ചാണ്‌ ഹേബിയസ്‌ കോർപസ്‌ ഹർജി പരിഗണിക്കുന്നത്‌. ഒരാഴ്‌ച പിന്നിട്ടിട്ടും അദ്ദേഹത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചുമുള്ള വിവരം കേന്ദ്രസർക്കാർ നൽകിയിട്ടില്ലെന്നും അറസ്റ്റ്‌ ഭരണഘടനാവിരുദ്ധമാണെന്നുമാണ്‌ ഭാര്യയുടെ വാദം. തോന്നുംവിധം ഉപയോഗിക്കാനുള്ളതല്ല ദേശീയ സുരക്ഷാനിയമമെന്ന്‌ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയിട്ടും അത്‌ ലംഘിച്ചാണ്‌ വാങ്‌ചുക്കിനെ അറസ്റ്റ്‌ ചെയ്‌തതെന്ന ആക്ഷേപവും ശക്തം.



deshabhimani section

Related News

View More
0 comments
Sort by

Home