'അന്ന് പാകിസ്ഥാനികൾക്ക് കഴിഞ്ഞില്ല; ഇന്ന് സ്വന്തം സേനതന്നെ കൊന്നു'

ന്യൂഡൽഹി
ലഡാക്കിൽ പൊലീസും അര്‍ധസൈനികരും നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ കാർഗിൽ യുദ്ധത്തിലടക്കം സേവനമനുഷ്ടിച്ച മുൻ സൈനികൻ. നെഞ്ചിൽ വെടിയേറ്റാണ് സേവാങ്ക് താർചിൻ (46) മരിച്ചത്. ലഡാക്ക് സ്കൗട്ട്സിൽ ഹവിൽദാറായിരുന്ന സേവാങ്ക് 1996–2017ലാണ് സർവീസിലുണ്ടായിരുന്നത്. വിരമിച്ച ശേഷം ലേയിൽ വസ്ത്രവ്യാപാരമായിരുന്നു.
‘എന്റെ മകൻ രാജ്യസ്നേഹിയായിരുന്നു. കാർഗിൽ യുദ്ധസയത്ത് മൂന്നുമാസം അവൻ മുന്നിൽനിന്ന് പോരാടി. അന്ന് പാകിസ്ഥാനികൾക്ക് അവനെ കൊല്ലാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് സ്വന്തം സേനതന്നെ അവനെ കൊന്നു’– സേവാങ്കിന്റെ അച്ഛനും മുൻ സൈനികനുമായ സ്റ്റാൻസിൻ നംഗ്യാൽ പറഞ്ഞു.
നംഗ്യാലും യുദ്ധസമയത്ത് സേനയുടെ ഭാഗമായിരുന്നു. 2002ലാണ് വിരമിച്ചത്. സേവാങ്കിന് മർദനമേറ്റതായും കുടുംബം പറഞ്ഞു. മൃതദേഹത്തിൽ ബാറ്റൺ കൊണ്ട് മർദിച്ചതിന്റെ പാടുകളുണ്ടായിരുന്നു. സ്വന്തം ആളുകളാൽ സേവാങ്ക് കൊല്ലപ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.









0 comments