ലേബർ കോഡുകൾ വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കും: എസ്‌എഫ്‌ഐ

ന്യൂഡൽഹി: വിവാദ ലേബർ കോഡുകൾ നടപ്പാക്കുന്നത് രാജ്യത്തെ വിദ്യാർഥി സമൂഹത്തെയും ബാധിക്കുമെന്ന് എസ്‌എഫ്‌ഐ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
നാളത്തെ തൊഴിലന്വേഷകരായ വിദ്യാർഥികൾ ഇൗ കോഡുകൾ കാരണം തൊഴിലിടങ്ങളിൽ സമ്മർദം നേരിടേണ്ടിവരും. മാത്രമല്ല, പ്രതിസന്ധിയിലാകുന്ന തൊഴിലാളികളുടെയും സാധാരണക്കാരുടെയും കുടുംബത്തിലെ വിദ്യാർഥികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും.
തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 26ന് നടക്കുന്ന സംയുക്ത പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് വിദ്യാർഥികളോട് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.








0 comments