print edition ഡൽഹി സ്‌ഫോടനം; എല്ലാ കശ്‌മീരികളെയും സംശയ നിഴലിൽ നിർത്തരുത്: തരിഗാമി

ശ്രീനഗർ: ഡൽഹി സ്‌ഫോടനത്തിന്റെ പേരിൽ എല്ലാ കശ്‌മീകളെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കശ്മീരിലെ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി. കുൽഗാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ഫോടനത്തെ എല്ലാ കശ്‌മീരികളും അപലപിച്ചതാണ്. ഇപ്പോൾ സ്‌ഫോടനത്തിന്റെ പേരിൽ എല്ലാ കശ്‌മീരികളെയും സംശയിക്കുകയാണ്. ഇത് ദേശീയ താൽപ്പര്യത്തിനുതകുന്നതല്ല. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ശരിയായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം– തരിഗാമി പറഞ്ഞു.








0 comments