print edition തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡുകളെ സ്വാഗതം ചെയ്ത് ബിഎംഎസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകളെ സ്വാഗതം ചെയ്ത് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ്.
തൊഴിലാളികളെ ദ്രോഹിക്കുന്നതും കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതുമായ കോഡുകളെ ‘സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ പരിഷ്‌കാര’മെന്നാണ് ബിഎംഎസ് ദേശീയ സെക്രട്ടറി ഗിരീഷ് ആര്യ വിശേഷിപ്പിച്ചത്.
കേന്ദ്ര സർക്കാരിനെ അിനന്ദിച്ച് വ്യവസായ സംഘടനയായ ‘ഫിക്കി’യും രംഗത്തെത്തി. കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന തൊഴിലാളി സംഘടനയായ എൻഎഫ്‌ഐടിയു, നാസ്‌കോം തുടങ്ങിയവയും സ്വാഗതം ചെയ്ത് രംഗത്തെത്തി.








0 comments