കുംഭമേളയിൽ തിക്കും തിരക്കും; മുപ്പതിലേറെ പേർക്ക് പരിക്ക്‌

kumbh mela
വെബ് ഡെസ്ക്

Published on Jan 29, 2025, 07:54 AM | 1 min read

പ്രയാഗ്‌രാജ്‌: പ്രയാ​ഗ്‍രാജിലെ കുംഭമേളയിൽ തിക്കും തിരക്കും. തിരക്കിൽപ്പെട്ട് നിരവധിപേർക്ക് പരിക്കേറ്റു. സം​ഗം റൂട്ടിലെ ബാരിക്കേഡുകൾ തകർന്നതാണ് തിരക്കിന് കാരണമായതെന്ന് സ്പെഷ്യൽ എക്സിക്യൂട്ടൂവ് ഓഫീസർ പറഞ്ഞു. അപകടത്തെ തുടർന്ന് കുംഭമേളയിലെ അമൃത് സ്നാന ചടങ്ങുകൾ നിർത്തി വെച്ചു. മുപ്പതിലേറെ പേർക്ക് സാരമായി പരിക്കേറ്റതായാണ് പ്രഥമിക വിവരം.


ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. തിരക്കിൽ പെട്ട് 10 ഓളം പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രയാഗ്‌രാജിൽ നദികളുടെ സംഗമസ്ഥാനത്ത് സ്നാനത്തിനായി മൂന്ന് വ്യത്യസ്ത പോയിന്റുകളിൽ നിന്ന് ആൾക്കൂട്ടം മുന്നോട്ട് എത്തിയതോടെയാണ് വലിയ തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരെ സെക്ടർ രണ്ടിലെ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home