കുംഭമേളയെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകിയെന്ന് ആരോപണം; 140 സമൂഹമാധ്യമ ഹാൻഡിലുകൾക്കെതിരെ കേസ്

പ്രയാഗ്രാജ് : പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് 140 സമൂഹമാധ്യമ ഹാൻഡിലുകൾക്കെതിരെ കേസെടുത്തു. വിഷയത്തിൽ 13 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.
13ഓളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണ ജനകമായ വിവരങ്ങൾ കുംഭമേളയെപ്പറ്റി നൽകിയതിനാണ് കേസ്. ഇന്ന് ഒരു കോടിയിലധികം ജനങ്ങൾ കുംഭമേളയ്ക്കായി എത്തിയിട്ടുണ്ട്. 26ന് നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്കായി എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.
ഒരിടത്തും ഗതാഗതക്കുരുക്ക് ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധിക്കും. എല്ലാ ക്രമീകരണങ്ങളും കൃത്യമായി നടക്കുന്നുണ്ട്. എത്രവലിയ ജനക്കൂട്ടം എത്തിയാലും പ്രശ്നമുണ്ടാകില്ല. റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഡിഐജി വ്യക്തമാക്കി. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ തുടർന്നും നടപടിയെടുക്കുമെന്നും ഡിഐജി പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കുംഭമേളയെത്തുടർന്ന് യുപിയിലും അയൽസംസ്ഥാനങ്ങളിലുമുണ്ടായ ഗതാഗതക്കുരുക്കിന്റെ വാർത്തകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.









0 comments