മണിപ്പുർ: യുഎൻ ഇടപെടണമെന്ന് കുക്കികൾ

ഇംഫാൽ : മണിപ്പുരിലെ വംശീയ സംഘർഷത്തിൽ കുക്കി സമൂഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ യുഎൻ ഇടപെടണമെന്ന് കുക്കി സംഘടനകൾ. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കിന് ഹർജി സമർപ്പിച്ചു. ശനിയാഴ്ച കാങ്‌പോപിയിൽ സുരക്ഷാസേനയുടെ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള അമിത്‌ഷായുടെ നടപടിക്കെതിരെ ഇന്ത്യൻ പതാകയേന്തി ദേശീയ ഗാനം പാടി പ്രതിഷേധിച്ചവർക്ക് നേരയാണ് സേന വെടിവെച്ചതെന്നും കുക്കികൾ പറഞ്ഞു..









0 comments