കുക്കി നേതാവിന്റെ വീടിന് തീയിട്ടു

ഫയൽ ചിത്രം
ചുരാചന്ദ്പുര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീടിന് ഒരു സംഘം തീയിട്ടു. കുക്കി നാഷണൽ ഓര്‍ഗനൈസേഷൻ (കെഎൻഒ) നേതാവ് കാൽവിൻ ഐകേൻതാങ്ങിന്റെ വീട് ഞായറാഴ്ച രാത്രിയാണ് അഗ്നിക്കിരയാക്കിയത്. കേന്ദ്രസര്‍ക്കാരുമായി അനുരഞ്ജന കരാറൊപ്പിട്ട സംഘടനയാണ് കെഎൻഒ. കുക്കി സോ കൗൺസില്‍ വക്താവ് ഗിൻസ വുൽസോങ്ങിന്റെ വീടിന് തീയിടാനുള്ള ശ്രമം പ്രദേശവാസികള്‍ തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പുര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലാണ്. ചുരാചന്ദ്‌പുരിൽ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പീസ് ഗ്രൗണ്ട് പരിസരത്ത് സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിച്ചതിന് നിരവധി പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.









0 comments