കൊൽക്കത്ത ചുവന്നു; ഇടതുപക്ഷത്തിന്റെ മഹാസംഗമത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിനാളുകൾ

കൊൽക്കത്ത: ചുവന്ന് തുടുത്ത് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് മൈതാനം. സിപിഐ എം നേതൃത്വത്തിൽ ഇടതുപക്ഷ ബഹുജന സംഘടനകൾ സംഘടിപ്പിച്ച തൊഴിലാളികളുടെയും, കർഷകരുടെയും, കർഷകത്തൊഴിലാളികളുടെയും പൊതുറാലിയിലും മഹാസംഗമത്തിലും ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്.
സിഐടിയു, കിസാൻ സഭ, ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ, ബസ്തി ഉന്നയാൻ സമിതി (ചേരി നിവാസികളുടെ സംഘടന) എന്നിവയുടെ പശ്ചിമ ബംഗാളിലെ സംസ്ഥാന കമ്മിറ്റികളുട നേതൃത്വത്തിലായിരുന്നു പരിപാടി. സിഐടിയു ജനറൽ സഖാവ് തപൻ സെൻ, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ എം ഡി സലിം, സിഐടിയു പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി അനാദി സാഹു, എഐഎ ഡബ്ല്യുയു സംസ്ഥാന പ്രസിഡന്റ് തുഷാർ ഘോഷ് എന്നിവരാണ് റാലിയിൽ പങ്കെടുക്കുത്തത്.









0 comments