ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾക്ക് നേരെ ആക്രമണം ; കേന്ദ്രം വിശദീകരിക്കണമെന്ന് ഹൈക്കോടതി

കൊൽക്കത്ത ഹൈക്കോടതി
ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി റെയ്‌ഡ് നടത്തുന്നതിന് പിന്നിലെ യുക്തി വിശദമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി.
കാരണങ്ങളെന്തെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും കോടതി ചോദിച്ചു. ഒഡീഷയിൽ ആറ് പേരെ തടങ്കലിൽ വച്ച് നാടു കടത്തിയതുമായി ബന്ധപ്പെട്ടുള്ള ഹേബിയസ് ഹോർപ്പസ് ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും റീതോബ്രോട്ടോ കുമാർ മിത്രയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.









0 comments