കത്ര– ശ്രീനഗർ വന്ദേഭാരത് നാളെ മുതൽ

ന്യൂഡൽഹി
കത്രയിൽ നിന്നും ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ശനിയാഴ്‌ച തുടങ്ങും. വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി വൈഷ്ണോ ദേവി ബേസ് ക്യാമ്പിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്‌ചയിൽ ആറു ദിവസം രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകൾ സർവീസ് നടത്തും. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉദംപുർ –-ശ്രീനഗർ–- -ബാരാമുള്ള റെയിൽവേ ശൃംഖല പദ്ധതി, ചെനാബ്, അഞ്ജി ഖാദ് റെയിൽവേ പാലങ്ങളും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. 119 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 36 തുരങ്കങ്ങളെ കൂടാതെ 943 പാലങ്ങൾ അടങ്ങിയതാണ് ശൃംഖല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമാണ് ചെനാബ് പാലം.









0 comments