രജപുത് രാജാവിനെതിരായ പരാമര്‍ശം ; എസ്‍പി എംപിയുടെ വീട് ആക്രമിച്ച് കര്‍ണിസേന

ആഗ്ര
മേവാര്‍ രാജാവായിരുന്ന റാണ സംഗയ്ക്കെതിരായ ഒറ്റുകാരന്‍ പരാമര്‍ശത്തിൽ സമാജ്‍വാദി പാര്‍ടി എംപി രാംജി ലാൽ സുമന്റെ വീടിനുനേരെ രജപുത്ത് സംഘടന കര്‍ണിസേനയുടെ ആക്രമണം. ആഗ്ര സിറ്റിയിലെ വീടുനേരെ കല്ലെറിഞ്ഞു. കസേരകളും വാഹനങ്ങളും തകര്‍ത്തു.
ഇബ്രാഹിം ലോധിയെ തോൽപ്പിക്കാനായി ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് റാണ സംഗയാണെന്ന് മാര്‍ച്ച് 21ന് രാജ്യസഭയിലെ പ്രസംഗത്തിൽ രാംജി ലാൽ സുമന്‍ പറഞ്ഞിരുന്നു. ബാബറിന്റെ ഡിഎന്‍എയാണ് മുസ്ലിങ്ങള്‍ക്കെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാൽ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ബാബറിനെ മാത-ൃകാപുരുഷനായി കാണുന്നില്ല. നിങ്ങള്‍ പറയുന്ന അതേ യുക്തി പ്രകാരമാണെങ്കിൽ ഒറ്റുകാരനായ റാണ സംഗയുടെ പിന്‍മുറക്കാരാണ് നിങ്ങൾ–- എന്നായിരുന്നു രാംജിയുടെ വിമർശം. ഈ പരാമര്‍ശത്തിൽ ബിജെപിയും രജപുത്തുകളും പ്രതിഷേധമുയര്‍ത്തിയിരുന്നു.
0 comments