കർണാടക ലോറി സമരം: അവശ്യസാധന വിതരണത്തെ ബാധിച്ചു

അനീഷ് ബാലൻ
Published on Apr 17, 2025, 03:23 AM | 1 min read
മംഗളൂരു : കർണാടകത്തിൽ ലോറി ഉടമകൾ പ്രഖ്യാപിച്ച അനിശ്ചതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ചരക്ക് ഗതാഗതം പൂർണമായി നിലച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന രണ്ട് ഘട്ട ചർച്ചകൾ പരാജയപ്പെട്ടു.
കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ ബാധിച്ചു. ഡീസൽ വിലവർധന പിൻവലിക്കുക, സംസ്ഥാന പാതയിലെ 18 ടോളുകളിലെ ടോൾ പിരിവ് പിൻവലിക്കുക, അതിർത്തികളിലെ ആർടിഒ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കുക, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപ എന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്‌സ് അസോസിയേഷൻ (എഫ്കെഎസ്എൽഒഎ) സമരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.









0 comments