ആരോഗ്യരംഗത്ത്‌ ഇന്ത്യയെ നയിക്കുന്നത് കേരളം: കർണാടക ആരോഗ്യമന്ത്രി

health keralal
വെബ് ഡെസ്ക്

Published on Oct 03, 2025, 09:11 AM | 1 min read

കാസർകോട്: ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന കേരള സർക്കാർ രാജ്യത്തിന് നായകത്വം വഹിക്കുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. കാസർകോട് ആസ്റ്റർ മിംസ് ആശുപത്രി ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവുകൂടിയായ അദ്ദേഹം.


രാജ്യത്ത്‌ ആയുർദൈർഘ്യത്തിൽ തെക്കൻ സംസ്ഥാനങ്ങൾ മുൻപന്തിയിലാണ്. ഇതിൽ എറ്റവും മുന്നിൽ കേരളമാണ്. വിവിധ മേഖലകളിലുള്ള ആരോഗ്യസൂചികകളിൽ ഒന്നാംസ്ഥാനം നിലനിർത്തുന്നതും കേരളമാണ്. ഈ മാതൃക നടപ്പാക്കാനാണ് കർണാടക സർക്കാരും ശ്രമിക്കുന്നത്. സാധാരണക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ കേരള സർക്കാർ ഉറപ്പുവരുത്തുന്നുവെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home