കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ജയം അസാധുവാക്കി

കെ കെ നഞ്ചേഗൗഡ
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ജയം ഹൈക്കോടതി അസാധുവാക്കി. 2023ൽ തെരഞ്ഞെടുപ്പ് നടന്ന കോലാർ ജില്ലയിലെ മാലൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ കെ നഞ്ചേഗൗഡയുടെ തെരഞ്ഞെടുപ്പാണ് കോടതി അസാധുവാക്കിയത്. വോട്ടുകൾ വീണ്ടും എണ്ണാനും കോടതി ഉത്തരവിട്ടു.
വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് എതിർസ്ഥാനാർഥിയായിരുന്ന ബിജെപിയുടെ കെ എസ് മഞ്ജുനാഥ് ഗൗഡ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. നഞ്ചേഗൗഡയുടെ അപ്പീൽ പരിഗണിച്ച് 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്തു. ഇക്കാലയളവിൽ സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കും.









0 comments