കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി; സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവച്ചു

ബംഗളൂരു: പടലപ്പിണക്കം രൂക്ഷമായ കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ബി ആർ പാട്ടീൽ എംഎൽഎ രാജിവച്ചു.
ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. സ്വന്തംമണ്ഡലമായ ആലന്ദിലെ വികസനത്തിനുള്ള ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് സൂചന. മന്ത്രിയാക്കാത്തതിലും പാട്ടീൽ അതൃപ്തനായിരുന്നു. 2023 ഡിസംബറിലാണ് ഉപദേഷ്ടാവായി നിയമിച്ചത്.









0 comments