കർണാടകത്തിൽ ബസ് നിരക്ക് 15 ശതമാനം കൂട്ടി

അനീഷ് ബാലൻ
Published on Jan 03, 2025, 02:28 AM | 1 min read
മംഗളൂരു
ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. മന്ത്രിസഭായോഗം നിരക്ക് വർധനയ്‌ക്ക് അംഗീകാരം നൽകിയതോടെ ഞായർ മുതൽ പുതിയ നിരക്ക് നിലവിൽ വരും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ (ആർടിസി) നടത്തുന്ന സർവീസുകളുടെ നിരക്കാണ് വർധിക്കുക. സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് യാത്രാനിരക്ക് കുത്തനെ കൂട്ടിയത്.
മുഖ്യമന്ത്രി ജനുവരി 15ന് ചർച്ച നടത്താമെന്ന് അറിയിച്ചതോടെ, സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചിരുന്നു. മൂന്ന് മാസത്തിനിടെ കര്‍ണാടക ആർടിസിക്ക് മാത്രം 295 കോടി രൂപയുടെ നഷ്ടമുണ്ടായി.









0 comments